എം ടി സുലേഖ സര്‍വവിജ്ഞാനകോശം ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു

Posted on: June 1, 2015 7:49 pm | Last updated: June 2, 2015 at 3:04 pm
SHARE

MT sulekhaതിരുവനന്തപുരം: അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ എം ടി സുലേഖ സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു. സുലേഖക്ക് എതിരെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ സാഹചര്യത്തിലാണ് രാജി. സുലേഖ ഇന്നലെ രാജിക്കത്ത് മന്ത്രി കെ സി ജോസഫിന് നല്‍കിയിരുന്നു. രാജി അംഗീകരിച്ചതായി ജോസഫ് ഇന്ന് അറിയിച്ചു.

അരുവിക്കരയില്‍ മകന്‍ ശബരിനാഥിനെ യു ഡി എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സുലേഖ തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞിരുന്നു. ഇത് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എല്‍ എഡി എഫിന്റെ പരാതി.