അരുവിക്കരയില്‍ ഒ രാജഗോപാല്‍ ബി ജെ പി സ്ഥാനാര്‍ത്ഥി

Posted on: May 31, 2015 10:53 am | Last updated: June 2, 2015 at 3:02 pm

rajagopalതിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാവും. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സി ശിവന്‍കുട്ടിയെയാണ് ബി ജെ പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന പൊതുവികാരത്തെ അംഗീകരിച്ചുകൊണ്ടാണ് രാജഗോപാലിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരീനാഥനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാറാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.