ജപ്പാനില്‍ ശക്തമായ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം

Posted on: May 30, 2015 5:52 pm | Last updated: May 31, 2015 at 5:26 pm

japan earthquake
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് ഡല്‍ഹിയിലും നേരിയ പ്രകമ്പനമുണ്ടായി.

ജപ്പാന്‍ തീരത്ത് നിന്ന് 200 കിലോമീറ്റര്‍ അകലെ പസഫിക് സമുദ്രത്തിലാണ് ഭൂചലനമുണ്ടായത്. ഇതേ തുടരന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ടോക്കിയോയിലും സമീപസ്ഥലങ്ങളിലും ബില്‍ഡിംഗുകള്‍ കുലുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം നാഷനഷ്ടങ്ങള്‍ ഉണ്ടായതായി വിവരങ്ങളില്ല.