ബാറുടമകള്‍ പണവുമായി വന്നു; വാങ്ങിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

Posted on: May 29, 2015 5:21 pm | Last updated: May 29, 2015 at 5:26 pm

pk kunhalikkuttyതിരുവനന്തപുരം: ബാര്‍ ഉടമകള്‍ പണവുമായി തന്നെ വന്നു കണ്ടിരുന്നുവെന്നും എന്നാല്‍ താന്‍ പണം സ്വീകരിച്ചില്ലെന്നും മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മനോരമാ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ബാറുടമകള്‍ കുഞ്ഞാലിക്കുട്ടിയെ കണ്ടിരുന്നുവെന്ന് പി സി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴാണ് അക്കാര്യം സത്യമാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.

മുസ്ലിം ലിഗിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കാനാണ് ബാറുടമകള്‍ തന്നെ സമിപിച്ചത്. എന്നാല്‍ അങ്ങനെ തിരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കുന്ന പതിവില്ലാത്തതിനാല്‍ അവരെ മടക്കി അയിക്കുകയായിരന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ വിശദമായ അന്വേഷണം നടത്തിയിട്ടും ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി കൂടുതല്‍ കാര്‍ക്കശ്യം കാണിക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.