
ദമ്മാം: സഊദി അറേബ്യയില്‍ വീണ്ടും സ്‌ഫോടനം. ദമ്മാമിലെ ഷിയാ പള്ളിക്ക് സമീപമുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ചുരുങ്ങിയത് നാല് പേര്‍ കൊല്ലപ്പെട്ടു. ദമാം അനൂദിലെ ഷിയാ പള്ളിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. ബോംബുമായി പള്ളിക്കുള്ളിലേക്ക് കയറാന്‍ ശ്രമിച്ചയാളെ മറ്റൊരാള്‍ തടഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പള്ളിയുടെ കാര്‍പാര്‍ക്കിംഗില്‍ വെച്ചാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും കാറുകള്‍ നശിക്കുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച അല്‍ ഖദീഹിലെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ മരിച്ചിരുന്നു. (Read more: സഊദിയിൽ ശിയാ പള്ളിയിൽ ചാവേർ സ്ഫോടനം; നിരവധി മരണം) ഇതിന്റെ ഉത്തരവാദിത്വം ഐ എസ് ഭീകരരര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.