പ്രധാനമന്ത്രിയെ വിമര്‍ശിച്ചു; ചെന്നൈയില്‍ വിദ്യാര്‍ഥി സംഘടനക്ക് വിലക്ക്

Posted on: May 29, 2015 12:39 pm | Last updated: May 29, 2015 at 3:40 pm

madras iitചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന് വിദ്യാര്‍ഥി സംഘടനക്ക് വിലക്ക്. ചെന്നൈ ഐ ഐ ടിയിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനാണ് വിലക്ക്. മോഡിയെ വിമര്‍ശിച്ച് പോസ്റ്ററുകളും പുസ്തകങ്ങളും പ്രചരിപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇമെയില്‍ വഴിയും കോളജിലെ നോട്ടീസ് ബോര്‍ഡ് വഴിയുമാണ് വിലക്ക് അറിയിച്ചിരിക്കുന്നത്.