Kerala
എം.വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി എം.വിജയകുമാറിനെ തെരഞ്ഞെടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. വ്യാഴാഴ്ച ചേര്‍ന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിജയകുമാറിനെ ഏകകണ്‌ഠേന തിരഞ്ഞെടുത്തിരുന്നു. ഈ തീരുമാനത്തിനാണ് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കിയത്. ഞായറാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിനു ശേഷം ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയായി വിജയകുമാറിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പങ്കെടുത്തിരുന്നതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പേര് അംഗീകരിക്കുക എന്നത് സാങ്കേതികത്വം മാത്രമായിരുന്നു. ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും വിജയകുമാറിനായി എല്‍ഡിഎഫ് പ്രചാരണം തുടങ്ങി കഴിഞ്ഞു.