Connect with us

National

വിശ്രമം പരിധി വിട്ടു; 17 വിമാന ജീവനക്കാരെ എയര്‍ ഇന്ത്യ സസ്പന്‍ഡ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: അനുവദിച്ച സമയത്തിലും അധികം വിശ്രമിച്ചതിന് എയര്‍ ഇന്ത്യ മുതിര്‍ന്ന എയര്‍ ഹോസ്റ്റേഴ്‌സ് ഉള്‍പ്പെടെ 17 ജീവനക്കാരെ സസ്‌പെന്‍പന്‍ഡ് ചെയ്തു. അനവദിച്ച സമയത്തിലും കൂടുതല്‍ സമയം ജീവനക്കാര്‍ വിശ്രമിച്ചതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വൈകാനിടയായതാണ് നടപടിക്ക് ഇടയാക്കിയതെന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ നടപടി ഉത്തരവ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഉത്തരവില്‍ ഒരു കാരണവും കാണിക്കാതെയാണ് സസ്‌പെന്‍ഷന്‍ നടപടിയെന്നാണ് ജീവനക്കാരുടെ ആരോപണം.
ഒരു ദിവസം 11 മണിക്കൂറില്‍ അധികം സമയം വിമാനത്തില്‍ ജോലിയെടുക്കുന്നവര്‍ 22 മണിക്കൂറില്‍ കുറയാതെ വിശ്രമിക്കണമെന്നാണ് സിവില്‍ ഏവിയേഷന്‍ നിയമ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍, ജീവനക്കാര്‍ അതില്‍ കൂടുതല്‍ സമയം വിശ്രമിച്ചതിനാണ് നടപടിയെടുത്തതെന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം. എന്നാല്‍, തങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്ന് ജീവനക്കാരും പറയുന്നു.
17 ജീവനക്കാരുടെ അനാസ്ഥ കാരണം വൈകിയ ഫ്‌ളൈറ്റുകളില്‍ ഡല്‍ഹിയില്‍ നിന്ന് ലണ്ടന്‍, മിലാന്‍, റോം എന്നിവിടങ്ങളിലേക്കും ജിദ്ദയില്‍ നിന്നുള്ള കോഴിക്കോട്, കൊച്ചി സര്‍വീസുകളും ഉള്‍പ്പെടും. ഡല്‍ഹിയില്‍ നിന്ന് റോം, മിലാന്‍, ലണ്ടന്‍ എന്നിവിടങ്ങളിലേക്ക് ഒമ്പതര മണിക്കൂര്‍ സമയമാണെടുക്കുക. മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് അഞ്ച് മണിക്കൂറും. അതിനാല്‍, ജീവനക്കാര്‍ ഇതില്‍ പാലിക്കേണ്ട വിശ്രമ സമയക്രമം മനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണെന്ന് ഉന്നയിച്ചാണ് എയര്‍ ഇന്ത്യാ അധികൃതര്‍ നടപടി സ്വീകരിച്ചത്.

---- facebook comment plugin here -----

Latest