Kozhikode
സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത കേസ്: ഭാസുരേന്ദ്രബാബുവിന് ജാമ്യം

കോഴിക്കോട്: കൃത്രിമരേഖയുണ്ടാക്കി സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍. ഭാസുരേന്ദ്രബാബുവിനു ജാമ്യം. കണ്ണൂരിലെ മാലൂര്‍ ശിവപുരം വില്ലേജിലെ 98 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തെന്നായിരുന്നു കേസ്. വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹാജരായാണ് അദ്ദേഹം ജാമ്യമെടുത്തത്. രണ്ട് ആള്‍ജാമ്യവും അമ്പതിനായിരം രൂപ ബോണ്ടുമാണ് ജാമ്യവ്യവസ്ഥ. കേസ് അടുത്തമാസം 20നു പരിഗണിക്കും.
സമന്‍സ് കൈപ്പറ്റിയിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഭാസുരേന്ദ്രബാബുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. നേരത്തേ പാട്ടത്തിനു നല്‍കിയിരുന്ന സര്‍ക്കാര്‍ ഭൂമി ഭാസുരേന്ദ്രബാബുവിന്റെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നു കാണിക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്നാണു കേസ്.
---- facebook comment plugin here -----