Connect with us

Kerala

മാേഡി സര്‍ക്കാർ കടല്‍ പിടിച്ചെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നു: രാഹുല്‍

Published

|

Last Updated

രാഹുൽ ഗാന്ധി ചാവക്കാട്ട് മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നു

തൃശൂര്‍: മത്സ്യത്തൊഴിലാളികളില്‍ നിന്ന് കടല്‍ പിടിച്ചെടുത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാനാണ് മോഡി ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചാവക്കാട് കടപ്പുറത്ത് മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിഭൂമി പിടിച്ചെടുത്ത് കുത്തകകള്‍ക്ക് നല്‍കുന്ന നയമാണ് മത്സ്യസമ്പത്തിന്റെ കാര്യത്തിലും മോഡി ചെയ്യുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

മോഡിയേയും സ്യൂട്ട്ധാരികളായ സുഹൃത്തുക്കളെയും കണ്ട് പേടിക്കില്ല. കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്താനുള്ള നയമാണ് മോഡി പിന്തുടരുന്നത്. ഇതിലൂടെ രാജ്യത്തിന്റെ ആത്മാവിനോടാണ് എന്‍ ഡി എ യുദ്ധം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിക്ക് മുമ്പ് മത്സ്യത്തൊഴിലാളിയുടെ വീട്ടിലെത്തിയ രാഹുല്‍ അവിടെ നിന്ന് ഭക്ഷണം കഴിച്ചു. സമ്മേളനം കഴിഞ്ഞ് അദ്ദേഹം ആലുവയിലേക്ക് തിരിച്ചു. ആലുവ പാലസില്‍ വെച്ച് മധ്യകേരളത്തിലെ റബ്ബര്‍ കര്‍ഷക തൊഴിലാളികളുമായി ഒരു മണിക്കൂര്‍ രാഹുല്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീര ന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. റബര്‍ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്നും പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്നും ചര്‍ച്ചക്ക് ശേഷം രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

---- facebook comment plugin here -----

Latest