Connect with us

Kasargod

കടകളില്‍ പരിശോധന ശക്തമാക്കും

Published

|

Last Updated

കാസര്‍കോട്: ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് സ്‌കൂള്‍ കോളജ് പരിസരങ്ങളിലെ കടകളില്‍ പരിശോധന നടത്താന്‍ എക്‌സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയോഗം തീരുമാനിച്ചു.
വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും അനധികൃത മദ്യകടത്തും തടയുന്നതിനും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തീരുമാനമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ബി അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രധാന അധ്യാപകരുടെയോഗത്തിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനാവശ്യമായ തീരുമാനങ്ങള്‍ കൈക്കൊളളും.
കഴിഞ്ഞ ഒരു മാസത്തിനിടെ 122 കളളുഷാപ്പുകളിലും രണ്ട് വിദേശമദ്യ ഷാപ്പുകളിലും എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. 25 കളളുഷാപ്പുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ട്. 289 റെയ്ഡുകള്‍ നടത്തിയതില്‍ 40 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 30 പ്രതികളെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി കെ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി രാജന്‍, പി വിജയന്‍, എ കുഞ്ഞിരാമന്‍ നായര്‍, പി ഗോപാലന്‍ മാസ്റ്റര്‍, ജില്ലാ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ ചന്ദ്രശേഖരന്‍ നായര്‍, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി. വി. മധുസൂദന്‍, എന്നിവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest