കോഴിക്കോട് വാര്‍ഷിക റമാളാന്‍ പ്രഭാഷണം ജൂണ്‍ 23 മുതല്‍; സ്വാഗത സംഘമായി

Posted on: May 26, 2015 8:52 pm | Last updated: May 26, 2015 at 10:42 pm

skd283026sdcകോഴിക്കോട്: ടൗണ്‍ ഏരിയ സുന്നി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള വാര്‍ഷിക റമസാന്‍ പ്രഭാഷണം ജൂണ്‍ 23 മുതല്‍ 27 വരെ നടക്കും. പ്രഭാഷണ പരിപാടിയുടെ വിജയത്തിനായി സയ്യിദ് ജഅ്ഫര്‍ ശിഹാബ് അല്‍ ജിഫ് രി, കൂളിമാട് അബ്ദുര്‍റഹ്മാന്‍ സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ബിച്ചു മാത്തോട്ടം, അഡ്വ. എച്ച് എ മുസ്തഫ, അപ്പോളോ മൂസ ഹാജി എന്നിവര്‍ രക്ഷാധികാരികളായും സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ചെയര്‍മാനായും ഫ്രന്റ്‌സ് മമ്മുഹാജി ജനറല്‍ കണ്‍വീനറായും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

യോഗത്തില്‍ സയ്യിദ് മുല്ലക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഫ്രന്റ്‌സ് മമ്മുഹാജി ഉദ്ഘാടനം ചെയ്തു.