ഖിസൈസില്‍ തുംബൈ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു

Posted on: May 26, 2015 6:00 pm | Last updated: May 26, 2015 at 6:57 pm

ദുബൈ: തുംബൈ ഗ്രൂപ്പ് ദുബൈ ഖിസൈസില്‍ ആരംഭിച്ച തുംബൈ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം നിര്‍വഹിച്ചു. തുംബൈ ഗ്രൂപ്പ് പ്രസിഡണ്ട് തുംബൈ മൊയ്തീന്‍, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 2015 ഫെബ്രുവരി 21ന് ആരംഭിച്ച തുംബൈ ഹോസ് പിറ്റലില്‍ 150 രോഗികളെ കിടത്തി ചികില്‍സിക്കുന്നതിനുള്ള സൗകര്യം ഉണ്ട്. തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജി എം സി ഹോസ്പിറ്റല്‍, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവയോട് അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്ന് തുംബൈ മൊയ്തീനും അക്ബര്‍ മൊയ്തീനും പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ടീചിംഗ് ഹോസ്പിറ്റല്‍സ്’ ന്റെ ശൃംഘല അജ്മാന്‍, ഷാര്‍ജാ, ദുബൈ, അബുദാബി, ഇന്ത്യ,ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് തുംബൈ മൊയ്തീന്‍, അക് ബര്‍ മൊയ്തീന്‍ എന്നിവര്‍ അറിയിച്ചു.