International
സ്വിസ് ബാങ്ക് നിക്ഷേപം: കൂടുതല്‍ ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്ത്

ബേൺ: സ്വിസ് ബാങ്കിൽ നിക്ഷേപമുള്ള കൂടുതല്‍ ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ കൂടി പുറത്തുവന്നു. മൂന്ന് ഇന്ത്യക്കാരുടെ പേരുകളാണ് സ്വിസ് സര്‍ക്കാര്‍ ഒൗദ്യോഗിക ഗസറ്റില്‍ ഇന്ന് പ്രസിദ്ദീകരിച്ചത്. ഇന്നലെ രണ്ട് പേരുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ സ്വസ് ബാങ്കില്‍ നിക്ഷേപമുള്ള അഞ്ച് ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തായി.
വ്യവസായി യാഷ് ബിര്‍ള, ഗുര്‍ജിത് സിംഗ് കൊച്ചാര്‍, ഡല്‍ഹിക്കാരി റിതിക ഷര്‍മ എന്നിവരുടെ പേരുകളാണ് ഇന്ന് പുറത്തുവിട്ടത്. സ്നേഹലത സ്വാഹ്നി, സംഗീത സ്വാഹ്നി എന്നിവരുടെ പേരുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു.
കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിന് താൽപര്യമില്ലെങ്കിൽ ഒരു മാസത്തിനകം ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ സമർപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ബ്രിട്ടൻ, സ്പെയിൻ, റഷ്യ എന്നീ രാജ്യങ്ങളിലുള്ള നിക്ഷേപകരിൽ ചിലരുടെ പേരുകളും ഗസറ്റിലുണ്ട്.അതേസമയം, അമേരിക്കക്കാരുടെയും ഇസ്രയേലികളുടെയും പേരുകൾ പുറത്തുവിട്ടിട്ടില്ല.