Connect with us

National

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി; നാല് പേര്‍ മരിച്ചു

Published

|

Last Updated

ലക്നൗ: ഉത്തർപ്രേദശിൽ ട്രെയിൽ പാളം തെറ്റി നാല് പേർ മരിച്ചു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ടാറ്റ നഗര്‍ – ജമ്മു മുറി എക്സ്പ്രസാണ് പാളം തെറ്റിയത്. കൗശാംബി ജില്ലയിലെ സിറാത്തുവിലാണ് അപകടമുണ്ടായത്.

എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. എസ് 3 മുതല്‍ എസ് 6 വരെയുള്ള കോച്ചുകളും എസി കോച്ചുകളായ ബിവണ്‍, ബിടു, എ വണ്‍ എന്നിവയാണ് പാളം തെറ്റിയ കോച്ചുകള്‍. ഇടിയുടെ ആഘാതത്തില്‍ കോച്ചുകളില്‍ ഒന്ന് കീഴ്‌മേല്‍ മറിഞ്ഞു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ ചികിത്സാചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും.

---- facebook comment plugin here -----

Latest