വിഎസിനെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് ഭയമില്ലെന്ന് എസ്ആര്‍പി

Posted on: May 23, 2015 1:52 pm | Last updated: May 25, 2015 at 7:56 am

s-ramachandran-pillaiകൊച്ചി: വി എസ് അച്യുതാനന്ദനെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് ഭയമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള.
വി.എസിനെതിരേ ഉചിതമായ സമയത്ത് നടപടിയെടുക്കും. വി.എസിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയത്തിന്റെ പേരില്‍ കേന്ദ്ര നേതൃത്വത്തില്‍ ഭിന്നതയില്ല. തീരുമാനമെടുക്കാത്ത വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എസ്.രാമചന്ദ്രന്‍ പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.