Kerala
രൂപേഷിനെയും ഷൈനയെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനയെയും ജൂണ്‍ രണ്ടു വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമാണ് കസ്റ്റഡിയില്‍ വിടുന്നതെന്ന് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
15 ദിവസത്തെ കസ്റ്റഡിയാണ് ആഭ്യന്തര സുരക്ഷാ വിഭാഗം ആവശ്യപ്പെട്ടിരുന്നതെങ്കിലും 10 ദിവസം മാത്രമേ കോടതി അനുവദിച്ചുള്ളൂ. കസ്റ്റഡിയില്‍ പ്രതികള്‍ക്ക് യാതൊരു തരത്തിലുള്ള ശാരീരിക, മാനസിക പീഡനങ്ങള്‍ ഉണ്ടാകരുതെന്ന് കോടതി ഉത്തരവിട്ടു. അഭിഭാഷകരെ കാണാന്‍ പ്രതികള്‍ക്ക് സമയം അനുവദിക്കണം. ചോദ്യം ചെയ്യുന്ന സമയം പ്രതികളുടെ അഭിഭാഷകരെ മുന്‍കൂട്ടി അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
---- facebook comment plugin here -----