Kerala
ഭവന നിര്‍മാണം : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഭവന നിര്‍മാണ ധനസഹായം, ഭൂരഹിത പുനരധിവാസം, ഭവന പുനരുദ്ധാരണം/അഡീഷണല്‍ റൂം പദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്താന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ താമസിക്കുന്ന പ്രദേശം ഉള്‍പ്പെടുന്ന ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷിക്കണം. ജൂണ്‍ അഞ്ച് വരെ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ക്ക് സമീപത്തുള്ള ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍/ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.
---- facebook comment plugin here -----