Kerala
വി എസിന്റെ ആരോപണം അടിസ്ഥാനരഹിതം: എസ് ആര്‍ പി

കോഴിക്കോട്: സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹതിമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. വിഎസിന്റെ ആക്ഷേപങ്ങള്‍ പി ബി നേരത്തെ പരിശോധിച്ച് തള്ളിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. വി എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടുത്ത മാസം ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സി പി എമ്മിന്റെ വടക്കന്‍ മേഖലാ റിപ്പോര്‍ട്ടിംഗിനെത്തിയ എസ് ആര്‍ പി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സംസ്ഥാന തലത്തിലെ വിഭാഗീയത അവസാനിച്ചു കഴിഞ്ഞു. പാര്‍ട്ടിക്കെതിരെ ഒരുപാട് ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും എസ് ആര്‍ പി കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----