തന്റെ ജയില്‍ വാസത്തെ വര്‍ഗീയ പ്രശ്‌നമായി കാണരുതെന്ന് മഅ്ദനി

Posted on: May 22, 2015 8:45 pm | Last updated: May 23, 2015 at 12:11 am

abdunnasar madaniതിരുവനന്തപുരം: തന്റെ ജയില്‍ വാസത്തെ വര്‍ഗീയ പ്രശ്‌നമായി കാണരുതെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി. നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണിത്. താന്‍ നിരപരാധിയായി തിരിച്ചുവരുമെന്നും മഅ്ദനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഞ്ച് ദിവസത്തെ ജാമ്യത്തില്‍ കേരളത്തിലെത്തി തിരിച്ച ബാംഗ്ലൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു മഅ്ദനി ഇക്കാര്യം പറഞ്ഞത്.