പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ ആറ് വരെ അപേക്ഷിക്കാം; സേ പരീക്ഷ ജൂണ്‍ എട്ട് മുതല്‍

Posted on: May 22, 2015 5:24 am | Last updated: May 23, 2015 at 12:10 am

applicationതിരുവനന്തപുരം: പ്ലസ്ടു സേവ് എ ഇയര്‍, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ എട്ട് മുതല്‍ 12വരെ നടക്കും. സേ പരീക്ഷക്ക് ഈ മാസം 25വരെ അപേക്ഷിക്കാം. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ജൂണ്‍ ആറിന് മുമ്പ് സമര്‍പ്പിക്കണമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു. സൂക്ഷ്മപരിശോധന, ഉത്തരക്കടലാസുകളുടെ പകര്‍പ്പ് എന്നിവക്കും ഇതേ തിയതിക്കകം തന്നെ അപേക്ഷിക്കണം. ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് പുനര്‍മൂല്യനിര്‍ണയവും സൂക്ഷ്മപരിശോധനയും ബാധകമല്ല.
എന്നാല്‍, ഈ വിഷയങ്ങളില്‍ ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് 300രൂപയും സൂക്ഷ്മപരിശോധനക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്. അപേക്ഷാഫോറങ്ങളുടെ മാതൃക സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്.
വി എച്ച് എസ് ഇ സേ പരീക്ഷയും ജൂണ്‍ എട്ടിന് ആരംഭിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ്യത നേടാനാകാത്ത മുഴുവന്‍ വിഷയങ്ങള്‍ക്കും സേ പരീക്ഷക്ക് അപേക്ഷിക്കാം. ഈ മാസം 28 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.