Kerala
ഹയര്‍സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു; 83.96 ശതമാനം വിജയം

തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്‌സി ഫലം പ്രഖ്യാപിച്ചു. 83.96 ശതമാനം പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 79.39 ശതമാനമായിരുന്നു വിജയം. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്.
10,839 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരില്‍ മുന്നില്‍ തിരുവനന്തപുരം ജില്ലയാണ്. 87.05 ശതമാനം വിജയം നേടിയ കോഴിക്കോട് ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍. 59 സ്‌കൂളുകള്‍ക്ക് നൂറു ശതമാനം വിജയം ലഭിച്ചു. 23 സ്‌കൂളുകള്‍ക്ക് 30 ശതമാനത്തില്‍ താഴെ വിജയം നേടാനെ കഴിഞ്ഞുള്ളൂ.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 91.63 ശതമാനം പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി.
---- facebook comment plugin here -----