കോഴിക്കോട്: മര്‍കസില്‍ സംഘടിപ്പിക്കുന്ന ഖത്മുല്‍ ബുഖാരി ആത്മീയ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ഈ മാസം 28ന് നടക്കുന്ന ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിക്കും. കഴിഞ്ഞ മുപ്പത് വര്‍ഷമായി സംഘടിപ്പിച്ചു വരുന്ന ഏറ്റവും വലിയ ഹദീസ് സദസ്സ് കൂടിയാണ് ഖത്മുല്‍ ബുഖാരി സംഗമം. സംഗമത്തോടനുബന്ധിച്ച് ദേശീയ, സംസ്ഥാന സഖാഫി മീറ്റുകള്‍ സംഘടിപ്പിക്കും. ആദര്‍ശ, കര്‍മശാസ്ത്ര, ആത്മീയ രംഗങ്ങളിലെ ആനുകാലിക വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പണ്ഡിതചര്‍ച്ചകളും പ്രബന്ധാവതരണങ്ങളും നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍ തുടങ്ങി മത, സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.