ന്യുനപക്ഷ വിധവ: ഭവന നിര്‍മാണ അപേക്ഷ 31 വരെ

Posted on: May 21, 2015 4:10 am | Last updated: May 22, 2015 at 12:05 am

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍ക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും ന്യൂനപക്ഷ വകുപ്പ് നടപ്പാക്കുന്ന ഭവന നിര്‍മാണ സഹായത്തിന് അപേക്ഷിക്കുന്നതിനുള്ള തീയ്യതി 31 വരെ നീട്ടി. സ്വന്തമായി രണ്ടര സെന്റ് സ്ഥലമെങ്കിലുമുള്ളവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കും. ഇത് തിരിച്ചടക്കേണ്ടതില്ല. ബി പി എല്‍ കുടുംബം, അപേക്ഷകയോ മക്കളോ ശാരീരിക മാനസിക വൈകല്യം നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ന്യുനപക്ഷ വകുപ്പിന്റെ പ്രത്യേക ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാ ഫോറം ജില്ലാ ന്യൂനപക്ഷ ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും. കോഴിക്കോട് ‘സീ ഇന്ത്യയുടെ’ ആഭിമുഖ്യത്തില്‍ ഭവന നിര്‍മാണ പദ്ധതിയുടെ ഹെല്‍പ് ഡസ്‌ക് ആരംഭിക്കും. ഫോണ്‍ 8089421031