അടുത്ത മാസം എട്ട് മുതല്‍ നിയമസഭ ചേരാന്‍ ശിപാര്‍ശ ചെയ്യും

Posted on: May 21, 2015 6:00 am | Last updated: May 22, 2015 at 12:05 am

Niyamasabhaതിരുവനന്തപുരം: സമ്പൂര്‍ണ ബജറ്റ് പാസാക്കാന്‍ വേണ്ടിയുള്ള നിയമസഭാസമ്മേളനം ജൂണ്‍ എട്ട് മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ജൂണ്‍ എട്ട് മുതല്‍ ജൂലായ് രണ്ടു വരെയും ജൂലായ് 20 മുതല്‍ 30 വരെയും രണ്ട്ഘട്ടങ്ങളിലായാവും സഭ സമ്മേളിക്കുക.
ബജറ്റ് അവതരിപ്പിച്ചതായി പ്രതിപക്ഷം അംഗീകരിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, ഇതുസംബന്ധിച്ച് ഇതുവരെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചതുപോലെ തുടര്‍ന്നും മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റ് അവതരിപ്പിക്കുകയും സഭയും ഗവര്‍ണറും അത് അംഗീകരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.