തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ മൂന്നാം വാരം

Posted on: May 20, 2015 6:28 pm | Last updated: May 22, 2015 at 12:04 am

electionതിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചു. ഒക്‌ടോബര്‍ മൂന്നാം വാരത്തിലായിരിക്കും തിരഞ്ഞെടുപ്പ്. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് പുതുതായി രൂപവത്കരിക്കുന്ന കണ്ണൂരടക്കം മൂന്ന് കോര്‍പ്പറേഷനുകളില്‍ മേയര്‍ സ്ഥാനം വനിതകള്‍ക്ക് ലഭിക്കും. തൃശൂരും എറണാകുളവുമാണ് വനിതകള്‍ മേയര്‍മാരാകുന്ന മറ്റു കോര്‍പ്പറേഷനുകള്‍. നിലവില്‍ വനിതകള്‍ മേയറായിട്ടുള്ള തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ പുരുഷന്മാര്‍ മേയറാവും.