ടി പി സെന്‍കുമാര്‍ പുതിയ പോലീസ് മേധാവി

Posted on: May 20, 2015 4:24 pm | Last updated: May 20, 2015 at 11:44 pm

tp senkumarതിരുവനന്തപുരം: ജയില്‍ ഡി ജി പി. ടി പി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം വിരമിക്കുന്ന ഒഴിവിലേക്കാണ് നിമയനം.

1983 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ സെന്‍കുമാര്‍ തൃശൂര്‍ കാടുകുറ്റി സ്വദേശിയാണ്. കെ എസ് ആര്‍ ടി സി എംഡി (2008), ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ (2010) തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.