ലക്‌നൗ: 169 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ചില്ലില്‍ പൊട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ഭുഭനശ്വേറിലേക്ക് പുറപ്പട്ടെ എഐ 837 എയര്‍ബസ് 321 വിമാനാമാണ് തിരിച്ചിറക്കിയത്. മുന്‍കരുതല്‍ എന്ന നിലക്കാണ് വിമാനം തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വിമാനം പറന്നുയര്‍ന്ന് അല്‍പ്പസമയം കഴിഞ്ഞപ്പോഴാണ് വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ പൊട്ടലുള്ളതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് അദ്ദേഹം എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് ലക്‌നൗ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി തേടുകയായിരുന്നു. തുടര്‍ന്ന് 12.37ന് വിമാനം സുരക്ഷിതമായി നിലത്തിറക്കി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.