കണ്‍സ്യൂമര്‍ഫെഡ് അഴിമതി: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: May 19, 2015 10:44 am | Last updated: May 20, 2015 at 4:25 pm

consumerfedതിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കണ്‍സ്യൂമര്‍ ഫെഡ് പത്തനംതിട്ട ബിസിനസ് മാനേജര്‍ എം ഷാജി, ആലപ്പുഴ റീജ്യനല്‍ മാനേജര്‍ ആര്‍ ജയകുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ടവരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു.

2013 സെപ്തംബര്‍ 30ന് ഓപ്പറേഷന്‍ അന്നപൂര്‍ണ എന്ന പേരില്‍ നടത്തിയ റെയ്ഡിലാണ് തട്ടിപ്പുകള്‍ കണ്ടെത്തിയത്. 26 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. കണ്‍സ്യൂമര്‍ ഫെഡില്‍ 60 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണമുയര്‍ന്നത്.