Connect with us

Kerala

ഇന്ധന വില വര്‍ധന: രണ്ട് മണിക്കൂര്‍ വാഹനപണിമുടക്ക് നടത്തി

Published

|

Last Updated

കോട്ടയം: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ വാഹന പണിമുടക്ക് നടത്തി. സംയുക്ത മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ 11 ന് ആരംഭിച്ച പണിമുടക്ക് ഉച്ചകഴിഞ്ഞ് ഒരു മണിക്ക് അവസാനിച്ചു.

ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തു. ബസ് ജീവനക്കാരെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.