കേരളത്തെ കോണ്‍ഗ്രസ് മുക്തമാക്കണം: അമിത്ഷാ

Posted on: May 19, 2015 12:31 pm | Last updated: May 19, 2015 at 5:36 pm

bjp logoതിരുവനന്തപുരം: കേരളത്തെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ആഹ്വാനം. കേന്ദ്രത്തില്‍ നിന്ന് േകാണ്‍ഗ്രസിനെ പുറത്താക്കിയതുപോലെ, കേരളത്തില്‍ നിന്നും കോണ്‍ഗ്രസിനെ പുറത്താക്കണമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനുമെതിരെ ബി ജെ പിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരിനെതിരെ ഇതുവരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും അമിത്ഷാ അവകാശപ്പെട്ടു. സമരത്തില്‍ പങ്കെടുക്കാന്‍ നൂറുക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിരുന്നു.