Kerala
ലൈറ്റ് മെട്രോ: സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: കോഴിക്കോട്ടും തിരുവനന്തപുരത്തും നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെയും ജെയ്ക്ക വായ്പ സ്വീകരിച്ചും പദ്ധതി നടപ്പാക്കുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം തേടിയുള്ള ധനവകുപ്പ് തീരുമാനത്തിനെതിരെ ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രിധരന്‍ രംഗത്ത് വന്നതാണ് നിലപാട് മാറ്റാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്. ശ്രീധരനുമായി മുഖ്യമന്ത്രി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.