Palakkad
വിദ്യാര്‍ഥി സമൂഹം ധാര്‍മികതയില്‍ അധിഷ്ഠിതരാകണം: കെ പി എ മജീദ്

പാലക്കാട്: വിദ്യാര്‍ഥി സമൂഹം ധാര്‍മികമൂല്യങ്ങളില്‍ അധിഷ്ഠിതരായിരിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി എ മജീദ് അഭിപ്രായപ്പെട്ടു. അക്രമവും അരാജകത്വവും പഠിപ്പിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളല്ല നാടിന് വേണ്ടതെന്നും ഇത്തരം വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി എം എസ് എഫ് നടത്തുന്ന വിദ്യാര്‍ഥി അവകാശ പോരാട്ടങ്ങള്‍ ഭാവിതലമുറയുടെ അടിത്തറയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം എസ് എഫ് ജില്ലാ സമ്മേളനത്തിന്റെ സമാപനസമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രപരമായി വിദ്യാഭ്യാസം കൊണ്ടും സമ്പത്ത് കൊണ്ടും പിന്നില്‍ നിന്ന സമുദായത്തിന് അടിത്തറപാകിയത് വിദ്യാഭ്യാസരംഗത്തെ ആ നേതാക്കളുടെ മാതൃകാപരമായ നടപടികളിലൂടെയാണ്. കുട്ടികളെ വിദ്യാഭ്യാസത്തിലേക്ക്് അയക്കണമെന്ന്്് ഉപദേശിക്കുകയും അതിനനുസരിച്ച് ഗ്രാമങ്ങള്‍ തോറും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തത് സി എച്ച് അടക്കമുള്ള നേതാക്കളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളായിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളും സമരം ചെയ്യരുതെന്ന് സി എച്ച് നിര്‍ദേശിച്ചത് പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നു. കുട്ടികളെ വിദ്യാഭ്യാസത്തിലേക്ക്് അയക്കണമെന്ന്്് ഉപദേശിക്കുകയും അതിനനുസരിച്ച് ഗ്രാമങ്ങള്‍ തോറും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തത് സി എച്ച് അടക്കമുള്ള നേതാക്കളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫ് സര്‍ക്കാരുകള്‍ കേരളത്തില്‍ കോളജുകളും സ്‌കൂളുകളും കോഴ്‌സുകളും കൂടുതലായി അനുവദിച്ചത് കേരളത്തിന്റെ പുതിയ തലമുറക്ക് മുതല്‍കൂട്ടായി. നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഉന്നതപഠനരംഗത്ത് ശോഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാനും മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍സെക്രട്ടറിയുമായ കളത്തില്‍ അബ്്ദുല്ല അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ്് സംസ്ഥാന സെക്രട്ടറിമാരായ പി വി അബ്്ദുല്‍വഹാബ് എം പി, കെ എസ് ഹംസ, എം എല്‍ എമാരായ അഡ്വ. എന്‍ ഷംസുദ്ദീന്‍, ഷാഫി പറമ്പില്‍, പി ജി മുഹമ്മദ്്്, എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം കല്ലടി മുഹമ്മദ്,് ജില്ലാ പ്രസിഡന്റ് സി എ എം എ കരീം, പി എ തങ്ങള്‍, എം എം ഹമീദ്, മരക്കാര്‍ മാരായമംഗലം, കെ യു എം താജുദ്ദീന്‍, സി കെ അബ്്ദുല്ല മാസ്റ്റര്‍, യു ഹൈദ്രോസ്, കെ കെ എ അസീസ്, പൊന്‍പാറ കോയക്കുട്ടി, കെ ടി എ ജബ്ബാര്‍, ഇ പി ഹസ്സന്‍ മാസ്റ്റര്‍, പ്രസംഗിച്ചു.