ആന്റണിയുടെ പ്രസ്താവനയില്‍ ആത്മാര്‍ഥതയില്ലെന്ന് കാനം

Posted on: May 16, 2015 9:46 pm | Last updated: May 16, 2015 at 9:55 pm

kanam-rajendran-Malayalamnewsകണ്ണൂര്‍: അഴിമതിക്കെതിരേ എ കെ ആന്റണി നടത്തിയ പരാമര്‍ശത്തില്‍ ആത്മാര്‍ഥതയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആന്റണിക്ക് ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ അഴിമതി ആരോപണം നേരിടുന്ന കേരളത്തിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവച്ച് അന്വേഷണം നേരിടണമെന്നാണ് ആവശ്യപ്പെടേണ്ടിയിരുന്നത്. എല്‍ഡിഎഫ് ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയായിരുന്നുവെന്നു വെളിവാക്കുന്നതാണ് എ കെ ആന്റണിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയത്തില്‍ മാറ്റം വരുത്തിയതിലൂടെ കേരളത്തിലെ 30 ശതമാനം വീടുകള്‍ സ്വകാര്യബാറുകളായി പ്രവര്‍ത്തിക്കുകയാണെന്നാണ് എ കെ ആന്റണി പറഞ്ഞത്. മദ്യനിരോധനമല്ല മദ്യവര്‍ജനമാണു ശരിയെന്ന എല്‍ഡിഎഫിന്റെ നിര്‍ദേശം ശരിവയ്ക്കുന്നതാണ് ആന്റണിയുടെ പ്രസ്താവന. കേരളത്തിലെ ജനങ്ങള്‍ക്കു ഭാരമായി യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.