Education
മഅ്ദിനില്‍ ഇംഗ്ലീഷ് ക്യാമ്പും ടീച്ചേഴ്‌സ് ട്രൈനിംഗും

മലപ്പുറം: മഅ്ദിന്‍ അക്കാദമിയില്‍ മത വിദ്യാര്‍ത്ഥികളുടെ ഭാഷാ നൈപുണ്യം വികസിപ്പിക്കുന്നതിനായി ഇംഗ്ലീഷ് പരിശീലന ക്യാമ്പും ടീച്ചേഴ്‌സ് ട്രൈനിംഗും സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് ഭാഷയിലെ പ്രാഥമിക തലം മുതല്‍ അഡ്വാന്‍സ്ഡ് തലം വരെയുള്ള ഭാഗങ്ങളുടെ പഠനവും ആശയ വിനിമയ പരീശീലനവും ക്യാമ്പില്‍ നടക്കും. ഫഌവന്‍സി ട്രൈനിംഗ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, പബ്ലിക് സ്പീക്കിംഗ്, ഇന്റര്‍വ്യൂ ട്രെയിനിംഗ്, ആധുനിക അധ്യാപന രീതികള്‍, അധ്യാപന മനഃശാസ്ത്രം, ലീഡര്‍ഷിപ്പ് പരിശീലനം എന്നീ വിഷയങ്ങളാണ് ക്യാമ്പിലുണ്ടാകുക. മഅ്ദിന്‍ അക്കാദമിയിലെ വിദേശ ഭാഷാ പരിശീലന സംരംഭമായ മഅ്ദിന്‍ ഇംഗ്ലീഷ് വില്ലേജാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നുത്. മനഃശാസ്ത്ര പരമായ സമീപനങ്ങളിലൂടെ ആവിഷ്‌കരിച്ച ലൈഫ് സ്റ്റൈല്‍ സിലബസാണ് ക്യാമ്പിനുള്ളത്. 30തിന് ആരംഭിക്കുന്ന താമസ സൗകര്യത്തോടെയുള്ള ക്യാമ്പ് റമസാനിന് മുമ്പായി സമാപിക്കും. വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോണ്‍.9744725935