എടിഎം ജീവനക്കാര്‍ 14 ലക്ഷം കവര്‍ന്നു: രണ്ടു പേര്‍ പിടിയില്‍

Posted on: May 14, 2015 3:54 pm | Last updated: May 15, 2015 at 6:51 am

federalbank1--621x414കൊച്ചി: എടിഎമ്മില്‍ പണം നിറയ്ക്കുന്ന ജീവനക്കാര്‍ നിറയ്ക്കാനുള്ള പണത്തില്‍നിന്നു 14 ലക്ഷം രൂപ കവര്‍ന്നു. ഫെഡറല്‍ ബാങ്കില്‍ പണം നിറയ്ക്കുന്ന ഏജന്‍സിയിലെ ജീവനക്കാരായ ആലുവ സ്വദേശി രാജീവ്, പെരുമ്പാവൂര്‍ സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്.

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന പണത്തില്‍നിന്ന് 14 ലക്ഷം രൂപ ഇവര്‍ കവര്‍ന്നതായി പൊലീസ് കണ്ടെത്തി.