Kozhikode
എസ് വൈ എസ് ആദര്‍ശ സമ്മേളനം; സ്വാഗതസംഘം രൂപവത്കരിച്ചു

കുറ്റിക്കാട്ടൂര്‍: എസ് വൈ എസ് ആദര്‍ശ ക്യാമ്പയിന്റെ ഭാഗമായി കുന്ദമംഗലം സോണ്‍ എസ് വൈ എസ് ആദര്‍ശ സമ്മേളനം ഈ മാസം 20ന് വൈകുന്നേരം അഞ്ച് മണി മുതല്‍ കുറ്റിക്കാട്ടൂരില്‍ നടക്കും. “നൂരിഷാ ത്വരീഖത്ത് എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു” എന്ന വിഷയത്തില്‍ സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സോണ്‍ പ്രസിഡന്റ് കെ ടി ഇസ്മാഈല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികള്‍: എം കെ എം ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ (ചെയ), സി എ ബഷീര്‍ ഹാജി, എ കെ മുജീബ് സഖാഫി, വി മൂസക്കോയ (വൈ.ചെയ), കെ സി മൂസ സഖാഫി (ജന. കണ്‍), ആര്‍ എസ് കെ ആബിദ്, ശരീഫ് സഖാഫി താത്തൂര്‍, സലീം മാസ്റ്റര്‍ കുറ്റിക്കടവ്, നൗഫീര്‍ കുറ്റിക്കാട്ടൂര്‍ (ജോ. കണ്‍), എന്‍ കെ എസ് അബ്ദുല്ല (ട്രഷറര്‍). കെ പി ബീരാന്‍ മുസ്‌ലിയാര്‍, പി ടി സി മുഹമ്മദലി മാസ്റ്റര്‍, കെ കെ അബ്ദുല്ല മൗലവി സംസാരിച്ചു.
സ്വാഗതസംഘം യോഗം ഇന്ന് വൈകുന്നേരം 4.30ന് വെള്ളിപ്പറമ്പ് അല്‍ഫത്താഹില്‍ ചേരുമെന്ന് കണ്‍വീനര്‍ അറിയിച്ചു.