International
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ചൈനയില്‍

ബെയിജിംഗ്: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. സാമ്പത്തിക സഹകരണത്തിനു പ്രധാനപ്പെട്ട ചില ധാരണകള്‍ സന്ദര്‍ശനവേളയില്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷ. ഇന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ ജന്മനാടായ ഷിയാനിലാണു മോദി ആദ്യം എത്തുക. അവിടെ ആറാം നൂറ്റാണ്ടിലെ ഒരു ബുദ്ധവിഹാരം മോദി സന്ദര്‍ശിക്കും. പ്രസിഡന്റ് ഷി ചിന്‍പിംഗുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.നാളെയാണു ബെയ്ജിംഗില്‍ ഔപചാരിക സ്വീകരണവും ചര്‍ച്ചകളും നടക്കുക.
---- facebook comment plugin here -----