ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പരക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

Posted on: May 13, 2015 6:13 pm | Last updated: May 14, 2015 at 1:34 am

india vs pakisthanന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പരക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയത്.

ഡിസംബറില്‍ യു എ ഇയിലായിരിക്കും പരമ്പര നടക്കുക. ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നതിന് പാക്കിസ്ഥാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഷഹരിയാര്‍ ഖാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2022 വരെ അഞ്ച് പരമ്പരകള്‍ കളിക്കാനാണ് തീരുമാനമായത്. ഇത് സംബന്ധിച്ച് ഉഭയകക്ഷി ധാരണാപത്രം ഒപ്പുവെച്ചു.

2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പര നിര്‍ത്തിവെച്ചത്.