ബി എസ് എന്‍ എല്ലിന്റെ സൗജന്യ ഓഫര്‍ എല്ലാവര്‍ക്കുമില്ല; വഞ്ചിക്കപ്പെട്ടവര്‍ നിരവധി

Posted on: May 13, 2015 4:34 pm | Last updated: May 14, 2015 at 1:34 am

bsnlകോഴിക്കോട്: മെയ് ഒന്ന് മുതല്‍ ഇന്ത്യയില്‍ എവിടേക്കും രാത്രികാല കോളുകള്‍ സൗജന്യമാണെന്ന ബി എസ് എന്‍ എല്ലിന്റെ വാഗ്ദാനം വിശ്വസിച്ച് അണ്‍ലിമിറ്റഡായി കോള്‍ ചെയ്തവരെ കാത്തിരിക്കുന്നത് കണ്ണ്തള്ളുന്ന ബില്‍. ബി എസ് എന്‍ എലിന്റെ എല്ലാ പ്ലാനുകള്‍ക്കും സൗജന്യ സേവനം ലഭ്യമാകില്ല എന്ന് കാണിച്ച് ഉപഭോക്താക്കള്‍ക്ക് സന്ദേശമെത്തി. തിരഞ്ഞെടുക്കപ്പെട്ട ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്ക് മാത്രമായിരിക്കും സൗജന്യ കോള്‍ ലഭ്യമാകുക എന്ന് വ്യക്തമാക്കിയാണ് ബി എസ് എന്‍ എല്‍ ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ ദിവസം എസ് എം എസ് സന്ദേശം ലഭിച്ചത്.

Screenshot_2015-05-13-16-10-59എല്ലാ ഉപഭോക്താക്കള്‍ക്കും രാത്രി ഒന്‍പത് മുതല്‍ രാവിലെ ഏഴ് വരെ കോളുകള്‍ സൗജന്യമായിരിക്കും എന്നാണ് ബി എസ് എന്‍ എല്‍ പരസ്യം ചെയ്തിരുന്നത്. ഇക്കാര്യം വ്യക്തമാക്കി ഏപ്രില്‍ 30ന് ബീ എസ് എന്‍ എല്‍ ഉപഭോക്താക്കള്‍ക്ക് എസ് എം എസ് സന്ദേശം അയക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് നിരവധി പേര്‍ രാത്രി സമയങ്ങളില്‍ മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കുകയും ചെയ്തു. പലരും ഉപേക്ഷിച്ച കണക്ഷന്‍ വീണ്ടുകിട്ടാന്‍ എക്‌സേഞ്ചുകളെ സമീപിച്ചു. പുതിയ ഓഫര്‍ അവതരിപ്പിച്ചതോടെ ബി എസ് എന്‍ എല്‍ ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ നേടുന്നതിനായി നിരവധി പേര്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടക്കാണ് ഇൗ മാസം 11ന് ഒാഫര്‍ എല്ലാ പ്ലാനുകള്‍ക്കും ലഭ്യമല്ലെന്ന് കാണിച്ച് ബി എസ് എന്‍ എല്ലില്‍ നിന്ന് പുതിയ എസ് എം എസ് എത്തിയത്.

താഴെ പറയുന്ന പ്ലാനുകള്‍ക്ക് മാത്രമാണ് രാത്രികാല സൗജന്യ കോള്‍ ലഭിക്കുകയുള്ളൂവെന്നാണ് ബി എസ് എന്‍ എല്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്.

BBG CNT Combo 630
BBG Speed Combo 2949
BBG Super speed Combo 3899 VDSL
BBG Super speed Combo 5249
BBG Super speed Combo 7349
BBG Combo UL 675
BBG Combo ULD 845
BBG Combo ULD 945
BBG Combo ULD 999
BBG Combo ULD 1445
BBG Combo ULD 1495
BBG Combo ULD 1745 VSDL
BBG Combo ULD 1800
BBG Combo ULD 2250
BBG Combo ULD 2799
BBG Combo ULD 2845 VSDL
BBG Combo ULD 3445
BBG Combo ULD 3500
BBG Combo ULD 6300
BBG Rural Combo 350
BBG Rural Combo UL 650
BBG Rural Combo 999
Flexy General Combo Plan 500
Flexy General Combo Plan 750
Flexy General Combo Plan 1000
Flexy General Combo Plan 1250
Flexy General Combo Plan 1500