നേപ്പാളില്‍ കാണാതായ അമേരിക്കന്‍ കോപ്റ്ററിനെക്കുറിച്ച് വിവരമില്ല

Posted on: May 13, 2015 2:24 pm | Last updated: May 14, 2015 at 1:34 am

Us chopperകാഡ്മണ്ഡു: ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിനിടെ കാണാതായ അമേരിക്കന്‍ സൈനിക ഹെലികോപ്പ്റ്റര്‍ കണ്ടെത്താനായില്ല. ചരിക്കോട്ട് ജില്ലയിലെ സുംഖാനിയില്‍ വെച്ച് ഇന്നലെ ഉച്ചക്ക് ശേഷമാണ് കോപ്റ്റുമായുള്ള ബനധം വിച്ഛേദിക്കപ്പെട്ടത്. ആറ് അമേരിക്കന്‍ സൈനികരും രണ്ട് നേപ്പാള്‍ സൈനികരും കോപ്റ്റിലുണ്ടായിരുന്നു.

ദുരിതാശ്വാസ വസ്തുക്കള്‍ ഒരു കേന്ദ്രത്തില്‍ ഇറക്കിയ ശേഷം അടുത്ത കേന്ദ്രത്തിലേക്ക് പോകുന്നതിനിടെയാണ് കോപ്പ്റ്റര്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. സംഭവത്തെ തുടര്‍ന്ന് കോപ്പറ്ററിനായി വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.