National
ജയലളിതയെ കുറ്റവിമുക്തയാക്കിയ ജഡ്ജിയുടെ പേരിടാന്‍ എഐഡിഎംകെ യുടെ ആഹ്വാനം

ചെന്നൈ: അവിഹിത സ്വത്ത സമ്പാദനക്കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയ ജഡ്ജിയുടെ പേര് കുഞ്ഞുങ്ങള്‍ക്ക് ഇടണമെന്ന ആഹ്വാനവുമായി എഐഎഡിഎംകെ പ്രവര്‍ത്തകന്‍. കോയമ്പത്തൂരില്‍ 84ാം വാര്‍ഡ് കൗണ്‍സിലറായ 64 വയസുകാരന്‍ ചന്ദ്രന്റേതാണ് ആഹ്വാനം. കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി ആര്‍ കുമാരസ്വാമിയുടെ പേര് ഇപ്പോള്‍ ജനിക്കുന്ന കുട്ടികള്‍ക്ക് നല്‍കണം എന്നതാണ് ആഹ്വാനം.
ഇന്നലെ മുതല്‍ എഐഡിഎംകെ കാരായ നവജാത ശിശുക്കളുടെ മാതാപിതാക്കളെ തേടി ചന്ദ്രന്‍ ആശുപത്രികള്‍ കയറിയിറങ്ങുകയാണ്. ആണ്‍കുഞ്ഞുങ്ങള്‍ക്ക് കുമാരസ്വാമിയെന്നും പെണ്‍കുഞ്ഞുങ്ങള്‍ക്ക് അമ്മ കുമാരസ്വാമിയെന്നും പേരിടാന്‍ ചന്ദ്രന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുകയാണ്. മാതാപാിതാക്കളെയെല്ലാം കാര്യങ്ങള്‍ പറഞ്ഞ മനസിലാക്കാനും ചന്ദ്രന്‍ മറന്നില്ല. ധാരാളം മാതാപിതാക്കള്‍ തന്റെ ആവശ്യം അംഗീകരിച്ചെന്ന് ചന്ദ്രന്‍ പറഞ്ഞു.
ജയലളിതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് വിധി വന്ന തിങ്കളാഴ്ചയാണ് ആശയവുമായി ചന്ദ്രന്‍ രംഗത്തെത്തിയത്. ജയലളിതയെ കുറ്റവിമുക്തയാക്കിയെന്ന വാര്‍ത്ത കേട്ട് സന്തോഷത്തില്‍ പാര്‍ട്ടി ഓഫീസിലെത്തിയ ചന്ദ്രന്‍ തന്റെ ആശയം പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.ചന്ദ്രന്റെ ആശയം മറ്റു പ്രവര്‍ത്തകര്‍ക്കും താല്‍പര്യം തോന്നി. കുമാരസ്വാമിയോടുള്ള നന്ദി ഈവിധം രേഖപ്പെടുത്താം എന്നായിരുന്നു ചന്ദ്രന്റെ ആഹ്വാനം.
മൂന്ന് പെണ്‍ക്കളുടെ അച്ഛനാണ് ചന്ദ്രന്‍. അവരെല്ലാം മുതിര്‍ന്നതുകൊണ്ട് സ്വന്തം ആശയം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴില്ലെന്നും ചന്ദ്രന്‍ പറഞ്ഞു.
അവിഹിത സ്വത്ത സമ്പാനക്കേസില്‍ ജയലളിതയ്‌ക്കെതിരായ വിധി വന്ന സെപ്തംബര്‍ മാസത്തില്‍ 233 പേര്‍ ആത്മഹത്യ ചെയ്തതായി ജയലളിത തന്നെയാണ് വ്യക്തമാക്കിയത്.