കോപ്പിയടി: ഐജിയെ രക്ഷിക്കാന്‍ ശ്രമം; തെളിവില്ലെന്നു എഡിജിപിയുടെ റിപ്പോര്‍ട്ട്

Posted on: May 12, 2015 1:28 pm | Last updated: May 12, 2015 at 10:21 pm

tj joseതിരുവനന്തപുരം: പോലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കിയ തൃശൂര്‍ ഐജി ടി.ജെ. ജോസ് കോപ്പിയടിച്ച സംഭവത്തില്‍ ഐജിയെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ശ്രമം. ഐജിക്കു ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ടാണ് എഡിജിപി ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ചിരിക്കുന്നത്. കോപ്പിയടിക്കു വ്യക്തമായ തെളിവില്ലെന്നാണ് എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ട്.

ഐജി കോപ്പിയടിച്ചെന്നു ആരോപണമുയര്‍ന്ന പരീക്ഷയ്ക്ക് അഞ്ചു പേജാണു ടി.ജെ. ജോസ് എഴുതിയത്. ഈ അഞ്ചു പേജും പരിശോധിച്ചതായും എന്നാല്‍ ഉത്തരങ്ങളില്‍ പലതും തെറ്റും അബദ്ധങ്ങളുമാണെന്നും കോപ്പിയടിച്ചെങ്കില്‍ ഇങ്ങനെയുണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.