Kerala
മേഖലാജാഥ: പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു സുധീരന്‍

തിരുവനന്തപുരം:യുഡിഎഫ് മേഖലാജാഥ സംബന്ധിച്ച പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. യുഡിഎഫ് യോഗത്തിനു മുമ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു സുധീരന്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം മധ്യമേഖലാ ജാഥ 27ലേക്ക് നീട്ടിവെച്ചു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം അവസാനിച്ച ശേഷം ജാഥ നടത്തിയാല്‍ മതിയെന്ന കേരള കോണ്‍ഗ്രസ്-എമ്മിന്റെ നിലപാടാണു യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയത്.
---- facebook comment plugin here -----