International
സ്വിറ്റ്‌സര്‍ലന്‍ഡില്‍ യുവാവ് നാല് പേരെ വെടിവെച്ചു കൊന്ന ശേഷം സ്വയം ജീവനൊടുക്കി

ആറൗ(സ്വിറ്റ്‌സര്‍ലന്‍ഡ്): തോക്കുധാരി നടത്തിയ ആക്രമണത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ വ്യക്തിയുടെ കുടുംബക്കാരായ മൂന്ന് പേര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സൂറിച്ചിലാണ് സംഭവം. കൃത്യത്തിന് ശേഷം ആക്രമണകാരി സ്വയം വെടിവെച്ചുമരിച്ചതായി സ്വിറ്റ്‌സര്‍ലന്‍ഡ് പോലീസ് പറഞ്ഞു. സ്വിസ് സ്വദേശിയായ 36കാരനാണ് വെടിവെപ്പ് നടത്തിയത്. കൊല്ലപ്പെട്ടവര്‍ മുഴുവന്‍ മുതിര്‍ന്നവരാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. തന്റെ ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും വേര്‍പ്പെട്ടുകഴിയുന്ന ഈ വ്യക്തി മറ്റൊരുനഗരത്തിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരത്തെ തന്നെ പോലീസില്‍ നിരവധി കേസുകളുണ്ട്. ഇപ്പോള്‍ കൊലനടത്താന്‍ ഉപയോഗിച്ച തോക്ക് രജിസ്റ്റര്‍ ചെയ്തതായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.