മാവോയിസ്റ്റ് രൂപേഷിന്റെ സഹായി റജീഷ് അറസ്റ്റില്‍

Posted on: May 10, 2015 6:36 pm | Last updated: May 10, 2015 at 9:47 pm

arrestകോഴിക്കോട്: മാവോയിസ്റ്റ് നേതാവ് രൂപേഷിന് ആയുധമെത്തിച്ചുകൊടുത്തയാള്‍ അറസ്റ്റില്‍. കോഴിക്കോട് തിക്കോടി സ്വദേശി എ. റജീഷാണ് അറസ്റ്റിലായത്.കുറച്ച് നാളായി ഇന്റലിജന്‍സ് നിരീക്ഷണത്തിലായിരുന്നു റജീഷ്.
റജീഷിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ നിരവധി ലഘുലേഖകള്‍ പിടികൂടി. മാവോയിസ്റ്റുകളുടെ ആയുധക്കടത്തിന് മാവോയിസ്റ്റുകളുടെ സഞ്ചാരത്തിനും താമസത്തിനും സൗകര്യം ചെയ്ത്‌കൊടുത്തിരുന്നത് റജീഷാണെന്ന് പോലീസ് പറഞ്ഞു.