Kerala
കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് എത്തും

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം. അതേസമയം മഴയുടെ അളവില്‍ കുറവുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു. കഴിഞ്ഞ തവണ 12 ശതമാനം കുറവ് മഴയാണ് ലഭിച്ചത്.
എല്‍നിനോ പ്രതിഭാസമാണ് മഴ കുറയാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. 580 ജില്ലകള്‍ക്ക് സഹായം ലഭിക്കുന്നതിനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്.
---- facebook comment plugin here -----