Connect with us

Kasargod

പൊസോട്ട് തങ്ങള്‍ കാസര്‍കോട് ജില്ലാ സുന്നി സംയുക്ത ജമാഅത്ത് ഖാസി

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് ജില്ലാ സുന്നി സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ ജില്ലാ ഖാസിയായി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയെ ശൈഖ് സ്വബാഹുദ്ദീന്‍ അഹ്മദ് ഇബ്‌റാഹിം അല്‍ രിഫാഇ ബഗ്ദാദ് പ്രഖ്യാപനം നടത്തി. നിരവധി സുന്നി മഹല്‍ ജമാഅത്ത് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് ഹുസൈന്‍ ബാഖവി, സയ്യിദ് ഹബീബ് അഹ്ദല്‍, സയ്യിദ് ദൗലത്ത് പീര്‍ ദമാം, നിസാന്‍ഷാ ബംഗളൂരു, സയ്യിദ് ത്വാഹ ബാഫഖി കുമ്പോല്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹാജി അമീറലി ചൂരി, സ്വാലിഹ് സഅദി തളിപ്പറമ്പ്, മൂസല്‍ മദനി തലക്കി, സലീം ചിശ്തി ദുബൈ, ഹമീദ് ബാവ ശിറിയ, അബ്ദുല്‍ ഖാദര്‍ ഹാജി കളായി, എ എം അബ്ദുല്ല ഹാജി കന്തല്‍, ഹസന്‍കുഞ്ഞി മള്ഹര്‍, അബ്ദല്ലക്കുഞ്ഞി ഹാജി, മുഹമ്മദ് ഹാജി, സയ്യിദ് ഉമര്‍ ഹാജി മുംബൈ, മുഹമ്മദ് നിസാര്‍, മഹ്മൂദ് ഹാജി, അബൂബക്കര്‍ ജി, ഹസന്‍ സജ്ജാദ് മംഗളൂര്‍ സംബന്ധിച്ചു. ജലാലുദ്ദീന്‍ ബുഖാരി സ്വാഗതവും അനസ് സിദ്ദീഖി ശിറിയ നന്ദിയും പറഞ്ഞു.

Latest