Kerala
കോഴിക്കോട് ബസിടിച്ച് ഒരാള്‍ മരിച്ചു: നാട്ടുകാര്‍ ബസ് കത്തിച്ചു

കോഴിക്കോട്: പേരാമ്പ്രക്കടുത്ത് കടിയങ്ങാട് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് വേളം സ്വദേശി അസ്‌ലം (20) ആണ് മരിച്ചത്. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ യുവാക്കള്‍ ബസ്സ് അടിച്ചു തകര്‍ത്ത ശേഷം തീവെച്ചു നശിപ്പിച്ചു. വിവരമറിഞ്ഞ് ഫയര്‍ സര്‍വ്വീസ് എത്തുമ്പോഴേക്കും,ബസ്സ് പൂര്‍ണമായും കത്തി നശിച്ചു. അക്രമം തടയാന്‍ ശ്രമിച്ച പോലീസിനെ അക്രമിച്ച് തുരത്തിയ ശേഷമാണ് ബസ്സിന് തീവെച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. കുറ്റിയാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടം വരുത്തിയത്. അപകമുണ്ടായ ഉടനെ ബസ്സ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.
---- facebook comment plugin here -----