കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: മുഖ്യപ്രതി അറസ്റ്റില്‍

Posted on: May 8, 2015 11:41 pm | Last updated: May 8, 2015 at 11:41 pm

rapeകൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. അഹിദുല്‍ ഇസ്‌ലാം ബാബു എന്നയാളെയാണ് പിടികൂടുയത്. ഇയാള്‍ക്കൊപ്പം മിലന്‍ സര്‍ക്കാര്‍ എന്നയാളും പിടിയിലായിട്ടുണ്ട്. സീല്‍ദ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് വ്യാഴാഴ്ച രാത്രി ഇവരെ പിടികൂടിയത്. ഇവരെ രണാഘട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് ഡി ഐ ജി ദിലീപ് കുമാര്‍ അദക് അറിയിച്ചു. മാര്‍ച്ച് 14നാണ് രണാഘട്ടിലെ മഠത്തില്‍ അതിക്രമിച്ചുകയറിയ സംഘം 71 കാരിയായ കന്യാസ്ത്രീയെ പീഡിപ്പിച്ചത്. മഠത്തില്‍ സൂക്ഷിച്ചിരുന്ന പണവും മറ്റും ഇവര്‍ കവര്‍ച്ച ചെയ്തിരുന്നു. കേസില്‍ ഷെയ്ഖ് സലീം, ഗോപാല്‍ സര്‍ക്കാര്‍, മിന്റു ഷെയ്ഖ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.